പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തി

ടെഹ്‌റാന്‍: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനിലെത്തി. തലസ്ഥാനമായ ടെഹ്‌റാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇറാന്‍ ധനകാര്യ മന്ത്രി ഡോ അലി തയ്യബിന സ്വീകരിച്ചു. പിന്നീട് ടെഹ്‌റാനിലെ സിഖ് ഗുരുദ്വാരയായ ബായി ഗംഗാ സിംഗ് സഭ മോദി സന്ദര്‍ശിച്ചു. ഇറാനിലെ ചബാഹര്‍ തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ഒപ്പു വയ്ക്കും. ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്നുള്ള പദ്ധതിയാണിത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടേയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടേയും മോദിയുടേയും സാന്നിദ്ധ്യത്തിലായിരിക്കും കരാര്‍ ഒപ്പുവയ്ക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0