ഗള്‍ഫാര്‍ മുഹമ്മദാലി ഒമാനില്‍ ജയില്‍ മോചിതനായി

മസ്‌കറ്റ്: എണ്ണകമ്പനിയുടെ വിതരണ കരാര്‍ നേടാന്‍ കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ഒമാനില്‍ ജയില്‍ മോചിതനായി. റമദാന്‍ മാസത്തില്‍ ഭരണകൂടം നല്‍കിയ പൊതുമാപ്പിലാണ് ജയില്‍ മോചനം. കേസില്‍ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപയും മസ്‌കറ്റ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. 2014 മാര്‍ച്ചിലാണ് ശിക്ഷ ലഭിച്ചത്. പിഴത്തുകയടക്കം 24 ലക്ഷം ഒമാനി റിയാല്‍ കെട്ടിവച്ച മുഹമ്മദാലിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0