വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍

ലണ്ടന്‍: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പങ്കെടുത്തത് വിവാദമാകുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ വച്ച് നടത്തിയ ചടങ്ങിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണയും പങ്കെടുത്തത്. മാധ്യമ പ്രവര്‍ത്തകരായ സണ്ണി സെന്‍, സുഹല്‍ സേത്ത് എന്നിവര്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മല്യ പങ്കെടുത്തത്. പുസ്തക പ്രകാശന ചടങ്ങിലേക്ക് എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരുന്നെന്നും ആര്‍ക്കും പ്രത്യേക ക്ഷണം നല്‍കിയിരുന്നില്ലെന്നും സുഹല്‍ സേത് പറഞ്ഞു.

COMMENTS

WORDPRESS: 0
DISQUS: 0