പോള്‍ കോക്‌സ് (76) അന്തരിച്ചു

കാന്‍ബറ:  പതിനേഴാമത്‌ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി ചെയര്‍മാനുമായിരുന്ന പ്രശസ്‌ത സംവിധായകന്‍ പോള്‍ കോക്‌സ് (76) അന്തരിച്ചു. ഇന്നസെന്‍സ്‌, മാന്‍ ഓഫ്‌ ഫ്‌ളവേഴ്‌സ് തുടങ്ങിയ ചര്‍ച്ചാ വിഷയമായ സിനിമകളുടെ സംവിധായകനായ അദ്ദേഹം കാന്‍സര്‍ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്‌. സ്വതന്ത്ര ഓസ്‌ട്രേലിയന്‍ സിനിമയുടെ പിതാവ്‌ എന്നറിയപ്പെട്ടിരുന്ന പോള്‍ കോക്‌സ് 18 സിനിമകളും 7 ഡോക്യൂമെന്ററികളും 11 ഹൃസ്വചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0