യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകും. ബ്രെക്‌സിറ്റിനെ പിന്തുണച്ച് 51.8 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍. ബ്രെക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി  ഡേവിഡ് കാമറൂണ്‍  തന്റെ ഔദ്യോഗിക പദവി രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചു. രാജി പ്രഖ്യാപിച്ചെങ്കില്‍ കൂടി മൂന്നു മാസം കൂടി  കാമറൂണ്‍ ഔദ്യോഗിക പദവിയില്‍ തുടരും. മുന്നു മാസത്തിനു ശേഷം ഒക്ടോബറിലാവും രാജിവച്ച് സ്ഥാനം ഒഴിയുക.

ഹിതപരിശോധനാ ഫലം പ്രതികൂലമായാല്‍ കാമറൂണ്‍ രാജി വെച്ചേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇന്നലെ നടന്ന ഹിതപരിശോധനയില്‍ ‘വോട്ട് ചെയ്ത് പുറത്ത് പോകൂ’ എന്ന മുദ്രാവാക്യത്തിന് അനുകൂലമായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്യുകയായിരുന്നു

 

Loading...

COMMENTS

WORDPRESS: 0
DISQUS: 0