ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ പാകിസ്താനിലുള്ള സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശം

ഡല്‍ഹി: പാകിസ്താനിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ മക്കളെ അവിടുത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ടെന്ന് നിര്‍ദ്ദേശം. സുരക്ഷ കണക്കിലെടുത്ത് കുട്ടികളെ ഇന്ത്യയിലെത്തിക്കുകയോ മറ്റെന്തെങ്കിലും വിധത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യും. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0