പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ലൈംഗികബന്ധം; അധ്യാപികയ്ക്ക് 10 വര്‍ഷം തടവ്

  • അധ്യാപികയെ ലൈംഗിക കുറ്റവാളിയായി പ്രഖ്യാപിച്ചു

adhyapikaന്യൂയോര്‍ക്ക്: രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്ക് പത്ത് വര്‍ഷം തടവുശിക്ഷ. ക്യൂന്‍സിലെ ഒരു സ്‌കൂളില്‍ അധ്യാപികയായിരുന്ന ജോയ് മോര്‍സിയാണ് അഴിക്കുള്ളിലായത്. വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് മോര്‍സി. വിദ്യാര്‍ത്ഥികളായിരുന്ന രണ്ട് പതിനാറുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കുറ്റം. മാനസിക സമ്മര്‍ദ്ദത്തിന് അടിമയാണെന്നും അതിനാല്‍ ശിക്ഷ ഇളവ് നല്‍കണമെന്നും മോര്‍സിയുടെ അഭിഭാഷകന്‍ വാദിച്ചു.

മാനസിക സമ്മര്‍ദ്ദമുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് മാനസിക രോഗ ചികിത്സയും കൗണ്‍സിലിംഗും നല്‍കിയ കോടതി, ചികിത്സ പൂര്‍ത്തിയായ ശേഷമാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഇവരെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0