മയക്കു മരുന്ന് മാഫിയ തലവന്‍ ഗുസ്മാന്‍ പിടിയില്‍

മെക്‌സിക്കോ സിറ്റി: ആറു മാസം മുമ്പ് തടവു ചാടിയ കുപ്രസിദ്ധ മെക്‌സിക്കന്‍ ലഹരി മാഫിയാ തലവന്‍ എല്‍ ചാപോ ഗുസ്മാനെ വീണ്ടും പിടികൂടി. മെക്‌സിക്കന്‍ സര്‍ക്കാരാണ്‌ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്‌. കര,വ്യോമ സേനകളുടെ സംയുക്‌ത നീക്കത്തിനൊടുവിലായിരുന്നു അറസ്‌റ്റ്.

https://youtu.be/0BUcegcWQTw

അതീവ സുരക്ഷ ഒരുക്കിയിരുന്ന ജയിലില്‍നിന്നാണ്‌ ആറു മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഗുസ്‌മാന്‍ രക്ഷപ്പെട്ടത്‌. ഒന്നര കിലോമീറ്റര്‍ ദൂരമുള്ള തുരങ്കം നിര്‍മ്മിച്ചായിരുന്നു രക്ഷപ്പെടല്‍. ശീതീകരിച്ച തുരങ്കത്തിലൂടെ യാത്രചെയ്യുന്നതിന്‌ പ്രത്യേക വാഹനങ്ങളടക്കമുള്ള എല്ലാ സജ്‌ജീകരണങ്ങളും അനുയായികള്‍ ഗുസ്‌മാനുവേണ്ടി ഒരുക്കിയിരുന്നു. ഗുസ്‌മാന്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ക്ക്‌ മുന്നില്‍ പരിഹാസ്യരാക്കി. തുടര്‍ന്ന്‌ ആറു മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇയാള്‍ വീണ്ടും പിടിയിലായത്‌.

https://youtu.be/_Zy2och3eiQ


Loading...

COMMENTS

WORDPRESS: 0
DISQUS: 0