ഭീകരര്‍ക്ക് പാകിസ്താന്റെ പരിശീലനവും സഹായവും ഉണ്ട്: പാക് ഭീകരന്‍ ബഹാദൂര്‍ അലി

ഡല്‍ഹി: കാശ്മീരില്‍ അറസ്റ്റിലായ പാക് ഭീകരന്‍ ബഹദൂര്‍ അലിക്ക് പാകിസ്താനില്‍ പരിശീലനം ലഭിച്ചിരുന്നുവെന്ന് എന്‍.ഐ.എ. പാസ് അധിനിവേശ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. പാകിസ്താന്‍ സേനയുടെ സഹായം ഇയാള്‍ക്ക് ലഭിച്ചിരുന്നുവെന്നും എന്‍.ഐ.എ വ്യക്തമാക്കി. ബഹദൂര്‍ അലിയുടെ മൊഴിയുടെ വീഡിയോ ദൃശ്യവും എന്‍.ഐ.എ പുറത്തുവിട്ടു. ബഹാദൂരിന് ആയുധങ്ങള്‍ നല്‍കിയതിലും ആയുധ പരിശീലനം നല്‍കിയതിലും ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പങ്ക് വ്യക്തമാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0