ബ്രിട്ടന് ഭീഷണിയുമായി ഐ.എസിന്റെ വീഡിയോ

ലണ്ടന്‍: ബ്രിട്ടന് വേണ്ടി ചാരപ്പണി ചെയ്തവരെന്ന് ആരോപിച്ച് അഞ്ചു പേരെ വധിക്കുന്ന വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ഭീഷണി. ബ്രിട്ടീഷ് ഉച്ചാരണ ശൈലിയില്‍ സംസാരിക്കുന്ന യുവാവും ആറു വയസ്സുള്ള ബാലനുമാണ് വീഡിയോവിലുള്ളത്.

അഞ്ചു പേരെയും തലയ്ക്കു പിന്നില്‍ വെടിവച്ചാണ് കൊലപ്പെടുത്തുന്നത്. സിറിയയിലെ റാഖയില്‍ നിന്നുള്ളവരാണ് ഇവരില്‍ ചിലര്‍. ഒരാള്‍ ലിബിയയിലെ ബെന്‍ഗാസി സ്വദേശിയാണെന്നും വെളിപ്പെടുത്തുന്നു. ഇവരില്‍ ബ്രിട്ടീഷ് സ്വദേശികളില്ലെന്നും സൂചനയുണ്ട്. ബ്രിട്ടനു വേണ്ടി തങ്ങള്‍ ചാരപ്പണി ചെയ്തതായും ഇരകള്‍ ഏറ്റുപറയുന്നുണ്ട്.

ബ്രിട്ടനില്‍ കടന്നുകയറി ജനങ്ങളെ കൊന്നൊടുക്കുമെന്ന് മുഖംമൂടി ധരിച്ച ഒരു ജിഹാദി പറയുന്നു. ‘അമുസ്ലീമുകളെ കൊന്നൊടുക്കു’മെന്ന് വീഡിയോവില്‍ പ്രത്യക്ഷപ്പെടുന്ന ബാലന്‍ പറയുന്നുണ്ട്. വീഡിയോ ടേപ്പിന്റെ ഉള്ളടക്കം പരിശോധിച്ചതായി യു.കെ വിദേശകാര്യ ഓഫീസും അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0