രക്ഷാപ്രവര്‍ത്തനം നടത്തിയ രാജകുമാരന്റെ ചിത്രം തരംഗമാകുന്നു

prince dubaiദുബായ്: ദുബായില്‍ ഹോട്ടലിലെ തീപിടുത്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയ രാജകുമാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ദുബായ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകന്‍ ഷെയ്ക്ക് മന്‍സൂറാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

അത്ഭുതപ്പെടുത്തിയ ആ കാഴ്ച പലരും മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.രാജ്യത്ത് ദുരന്തം സംഭവിക്കുമ്പോള്‍ മിക്ക ഭരണാധികാരികളും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ മടിക്കുന്നവരാണ്.  എന്നാല്‍ ദുബായ് രാജകുമാരന്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തിനിറങ്ങി. ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കടുത്ത അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0