മൊസൂള്‍ പിടിക്കാന്‍ തുര്‍ക്കിയുടെയും ഷിയാ സൈന്യത്തിന്റെയും പിന്തുണ

ബാഗ്ദാദ്: മൊസൂള്‍ ഐഎസ് ഭീകരരില്‍ നിന്ന് പിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിന് തുര്‍ക്കിയുടെയും ഷിയാ സൈന്യത്തിന്റെയും പിന്തുണ. കടുത്ത പോരാട്ടം ആസന്നമായതോടെ, ഇറാഖിലെ വലിയ രണ്ടാമത്തെ നഗരമായ  മൊസൂളില്‍ നിന്ന് ജനങ്ങള്‍ സിറിയയിലേക്ക് പാലായനം തുടങ്ങി.

 

ഇറാഖി സേനയെ പിന്തുണച്ച് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഐഎസ് കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ബോംബുകളും മിസൈലുകളും വര്‍ഷിച്ചുതുടങ്ങി. വ്യോമാക്രമണങ്ങളിലാണ് തുര്‍ക്കി വ്യോമസേനയും പങ്കെടുക്കുന്നത്. ഇറാനില്‍ പരിശീലനം നേടിയ ഷിയാ പോരാളികളടങ്ങിയ പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സാണ് ഇറാഖിസേനയെ സഹായിക്കാന്‍ യുദ്ധരംഗത്തിറങ്ങിയത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0