മുത്തശ്ശി ചെറുമകള്‍ക്ക് ജന്മം നല്‍കി

grand mother_birthഹോസ്റ്റണ്‍: യു.എസില്‍ മുത്തശ്ശി ചെറുമകള്‍ക്ക് ജന്മം നല്‍കി. 54കാരിയായ മദ്ധ്യവയസ്‌കയാണ് വൈദ്യപരീക്ഷണത്തിന്റെ ഭാഗമായി മകളുടെ കുട്ടിക്ക് ജന്മം നല്‍കിയത്.

കെല്ലി- ആരോണ്‍ ദമ്പതികള്‍ മൂന്നു വര്‍ഷമായി ഒരു കുട്ടിക്കായി ശ്രമിക്കുന്നു. ദമ്പതികള്‍ രണ്ടു തവണ ശസ്ത്രക്രീയ നടത്തുകയും കെല്ലിയുടെ ഗര്‍ഭം മൂന്നു തവണ അലസിപ്പോവുകയും ചെയ്തിരുന്നു. ഒരു കുട്ടിക്കായുള്ള മകളുടെയും ഭര്‍ത്താവിന്റെയും കാത്തിരിപ്പ് നീളുമെന്ന് ഉറപ്പായതോടെ കെല്ലിയുടെ അമ്മ ട്രാസേയ് തോംസണ്‍ ഇരുവര്‍ക്കുംവേണ്ടി ഗര്‍ഭം ധരിക്കാന്‍ തയ്യാറായത്. ജനുവരി ആറിന് പ്ലാനോ മെഡിക്കല്‍ സെന്ററില്‍ തോംസണ്‍ മകളുടെ കുട്ടിക്ക് ജന്മം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0