ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാകിസ്‌ഥാനില്‍ നാലുപേര്‍ കസ്‌റ്റഡിയില്‍

ഇസ്ലാമബാദ്‌ : പഞ്ചാബിലെ പത്താന്‍കോട്ട്‌ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പാകിസ്‌ഥാനില്‍ നാലുപേര്‍ കസ്‌റ്റഡിയില്‍. ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ നാലുപേരെ കസ്‌റ്റഡിയില്‍ എടുത്തിരിക്കുന്നത്‌. പാക്‌ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സിയാല്‍കോട്ട്‌, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌.

ഇന്ത്യ-പാക്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചകള്‍ റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ്‌ സംഭവത്തില്‍ പാകിസ്‌ഥാന്‍ അന്വേഷണം തുടങ്ങിയത്‌. പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ നിര്‍ദേശപ്രകാരം ഫെഡറല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി, രഹസ്യാന്വേഷണ വിഭാഗം, ഭീകരവാദ വിരുദ്ധ വിഭാഗം എന്നിവരെ സംഘടിപ്പിച്ചാണ്‌ അന്വേഷണ സംഘം രൂപീകരിച്ചത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0