ഭര്‍ത്യസഹോദരിയെ ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്ത യുവതിക്ക് തടവുശിക്ഷ

ന്യയോര്‍ക്ക്: ഭര്‍ത്യസഹോദരിയെ ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവുശിക്ഷ.

ന്യൂയോര്‍ക്ക് സ്വദേശിനിയായ മരിയ ഗോന്‍സാലെസ് എന്ന യുവതിക്കാണ് ശിക്ഷ വിധിച്ചത്. യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ നിയമപ്രകാരം ഭര്‍തൃസഹോദരിയായ മാരിബെലിനെ ബന്ധപ്പെടുന്നതിന് മരിയയ്ക്ക് വിലക്കുണ്ടായിരുന്നു. ഇത് ലംഘിച്ച് ഫെയ്‌സ്ബുക്ക് ഫോട്ടോയില്‍ ‘സ്റ്റുപ്പിഡ്’ എന്ന അടിക്കുറിപ്പോടെയാണ് മാരിബെലിനെ ടാഗ് ചെയ്തത്. ഇത് ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷനായി പരിഗണിക്കാമെന്ന് വിലയിരുത്തിയാണ് കോടതി നടപടി സ്വീകരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0