കാമുകനെ കൊല്ലപ്പെടുത്തിയിട്ട് ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവതി പിടിയില്‍

ന്യുയോര്‍ക്ക്: കാമുകനെ കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവതി പിടിയില്‍. അമേരിക്കയിലാണ് സംഭവം.

പതിനെട്ടുകാരിയായ യുവതി നകാസിയ ജെയിംസ് കാമുകനെ കുത്തിക്കൊന്നു. തുടര്‍ന്ന് ഇക്കാര്യം വെളിപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസിട്ടു. ഇവരെ കാലിഫോര്‍ണിയയിലെ ഹെമത് സിറ്റിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഡോറിയന്‍ പവല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സാന്‍ ബെര്‍ണാര്‍ഡിയോ കൗണ്ടിലില്‍ വച്ച് കഴിഞ്ഞ 11 നായിരുന്നു സംഭവം.

ഇരുവര്‍ക്കുമിടയിലുണ്ടായ വാക്ക് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് നകാസിയ കാമുകനെ കുത്തി. തുടര്‍ന്ന് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് മെസേജുമിട്ടു. തുടര്‍ന്ന് ഒളിവില്‍ പോയ നകാസിയയെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0