വിഷാംശം താപനിലക്കനുസരിച്ച് വര്‍ദ്ധിക്കുന്നു; ശീതള പാനീയങ്ങളില്‍ വിഷാംശമുള്ളതായി പഠന റിപ്പോര്‍ട്ട്

pet-bottle-colaപെപ്‌സി, കൊക്കകോള കമ്പനികളുടെ പെറ്റ് ബോട്ടില്‍ ശീതള പാനീയങ്ങളില്‍ വിഷാംശമുള്ളതായി പഠന റിപ്പോര്‍ട്ട്. ബോട്ടിലുകളിലുള്ള ശീതളപാനീയത്തിലെ വിഷാംശം താപനിലക്കനുസരിച്ച് വര്‍ദ്ധിക്കുന്നു. രോഗത്തിന് കാരണമാകുന്ന അളവില്‍ ലോഹത്തിന്റെ അംശം, ക്രോമിയം, കാഡ്മിയം എന്നിവയുള്‍പ്പെടെ അഞ്ച് തരത്തിലുള്ള വിഷാംശങ്ങളാണ് കണ്ടെത്തിയത്.

കേന്ദ്ര ആരോഗ്യവകുപ്പിന് കീഴിലുള്ള ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡി(ഡിറ്റിഎബി)ന്റെ നിര്‍ദ്ദേശപ്രകാരം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്. പെപ്‌സി, കൊക്കകോള, മൗണ്ടെയ്ന്‍ ഡ്യൂ, സ്‌പ്രൈറ്റ്, സെവന്‍ അപ് എന്നിവയിലാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ അടങ്ങിയതായി കണ്ടെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തിയത്. നാല് ബോട്ടിലുകള്‍ വീതമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

അതേസമയം, പഠനറിപ്പോര്‍ട്ടിന്റെ പകര്‍പ്പോ അറിയിപ്പുകളോ ലഭിച്ചിട്ടില്ലെന്ന് കമ്പനികള്‍ പ്രതികരിച്ചു. അവ ലഭിക്കാതെ പ്രതികരിക്കാനില്ലെന്നാണ് അവരുടെ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0