സൗദിയില്‍ വീണ്ടും മെര്‍സ് ബാധ ഭീതി

ജിദ്ദ: സൗദിയില്‍ വീണ്ടും മെര്‍സ് ബാധ ഭീതി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ പ്രവാസികള്‍. 27ഉം 48ഉം വയസ്സുള്ള പുരുഷന്മാരാണ് ഇവരെന്നും ഇവരുടെ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.  ഗുരുതരാവസ്ഥയിലുള്ള പ്രവാസികളില്‍ ഒരാള്‍ ജുബൈയിലും രണ്ടാമത്തെയാള്‍ ജിദ്ദയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. 2014ല്‍ മെര്‍സ് ബാധിച്ചതിനെ തുടര്‍ന്ന് 500ഓളം പേരാണ് മരണമടഞ്ഞത്. 2012ല്‍ സഊദിയില്‍ കണ്ടെത്തിയ കൊറോണ വൈറസ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനെടുത്താണ് ശമിച്ചത്.

ജനുവരയില്‍ മാത്രം പത്തിലധികം പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. 2010 നുശേഷം രണ്ടായിരത്തോളം പേര്‍ക്കാണ് സൗദിയില്‍ രോഗം കണ്ടെത്തിയിരുന്നത്. ഇതില്‍ ഏഴുന്നൂറോളം പേര്‍ മരണത്തിണു കീഴടങ്ങിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്ന കണക്കുകള്‍. ലോകാരോഗ്യ സംഘടന 2017 ല്‍ ഗൗരവത്തോടെ കാണുന്ന രോഗങ്ങളുടെ പട്ടികയില്‍ ഇത് മുന്നില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0