രക്തബാങ്കുകൾക്ക് ഇനി പരസ്പരം രക്തം കൈമാറ്റം ചെയ്യാം; പ്ലാസ്മയക്ക് ലിറ്ററിന് 1600 രൂപ ഈടാക്കും

ഡൽഹി : രാജ്യത്തെ രക്തബാങ്കുകൾക്ക് പരസ്പരം രക്തം കൈമാറാൻ അനുമതി. അടിയന്തര ഘട്ടങ്ങളിൽ അധികമുള്ള രക്തം കൈമാറാനുള്ള പദ്ധതിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം അനുമതി നൽകി.

പ്ലാസ്മ കൈമാറുന്നതിന് ഒരു നിശ്ചിത നിരക്ക് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ രക്തബാങ്കുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിനും അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭിക്കാതെ വരുന്ന ഗുരുതര പ്രശ്‌നങ്ങൾ തടയാനും സാധിക്കുമെന്നുമുള്ളതു കൊണ്ടാണ് ഈ നീക്കം. അനുയോജ്യമായ രക്ത ഗ്രൂപ്പുകൾ ലഭിക്കാതെ വരുമ്പോൾ രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ബാങ്കുകൾ തമ്മിൽ രക്തം കൈമാറുന്ന വ്യവസ്ഥകളിൽ ഇളവുകൾ വരുത്തിയതെന്ന് കേന്ദ്രം വിശദീകരിച്ചു.

നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു തീരുമാനം. പ്ലാസ്മ പണത്തിനായി വിൽക്കുന്നത് കേന്ദ്രം കർശനമായി തടഞ്ഞു. രക്ത ബാങ്കുകളിൽ അധികം വരുന്ന പ്ലാസ്മ ലിറ്ററിന് 1600 രൂപ നിരക്കിൽ കൈമാറ്റം ചെയ്യാം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0