തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും

issacതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ആര്‍.സി.സിക്ക് 59 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി അനുവദിച്ചു. മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി 1000 കോടി. കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയുടെ പുനരധിവാസത്തിന് 100 കോടി അനുവദിക്കും. തലശേരി വനിതകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കും.

Loading...

COMMENTS

WORDPRESS: 0
DISQUS: 0