കാലാ അസര്‍ (കരിമ്പനി) വില്ലനാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാ അസര്‍ എന്നറിയപ്പെടുന്ന കരിമ്പനി വീണ്ടും കണ്ടെത്തി. 2012നുശേഷം ആദ്യമായിട്ടാണ് മാരകമായ ഈ പകര്‍ച്ചപ്പനിയുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നത്.

രോഗം യഥാസമയം കണ്ടെത്തിയാല്‍ രണ്ടാഴ്ചത്തെ ചികിത്സകൊണ്ട് ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. പട്ടി, പൂച്ച, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളില്‍നിന്ന് രോഗം പകരാം. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ രണ്ടു മാസമെടുക്കും രോഗ ലക്ഷണം പ്രത്യക്ഷപ്പെടാന്‍. രോഗി ഗുരുതരാവസ്ഥയിലാകാന്‍ വീണ്ടും നാളുകളെടുക്കും. ഈ രോഗം പിടിപെട്ടാല്‍ രക്തത്തിലെ ശ്വേത അരുണ രക്താണുക്കള്‍ നശിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ തൊലി കറുത്ത് പോകും. ഇടവിട്ടുളള രോഗലക്ഷണങ്ങള്‍, വിശപ്പില്ലായ്മ, ക്ഷീണം, ത്വക്കിലെ എണ്ണമയം നഷ്ടമാവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.
ചികിത്സ വളരെ ചിലവേറിയതാണ്. എന്നാല്‍ ചികിത്സ ലഭിക്കാതെയിരുന്നാലോ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0