തൈറോയിഡിനെ സൂക്ഷിക്കുന്ന, തൈറോയിഡ് ക്യാന്‍സര്‍ സ്ത്രീകളില്‍ പെരുകുന്നു

ശരീരികമായുണ്ടാകുന്ന അമിതക്ഷീണവും തളര്‍ച്ചയുമാണ് പ്രധാന ലക്ഷണം. സ്ത്രീകളെ ഏറ്റവും അധികം അലട്ടുന്ന രോഗങ്ങളില്‍ ഒന്നാണ് ഇന്ന് തൈറോയിഡ്.

ഹൈപ്പോ തൈറോയ്ഡിസം,ഹൈപ്പര്‍ തൈറോയ്ഡിസം, ഗോയ്റ്റര്‍ എന്നിവയാണു തൈറോയ്ഡ് രോഗങ്ങള്‍ എന്നറിയപ്പെടുന്നത്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഉത്പാദനത്തിലെ അപാകതകളാണ് ഈ രോഗങ്ങള്‍ക്കു കാരണം. ഭക്ഷണത്തിലൂടെ ലഭിക്കേണ്ട അയഡിന്റെ അളവ് കുറയുന്നത് തൈറോയ്ഡ് രോഗങ്ങള്‍ ബാധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അയഡിന്‍ അടങ്ങിയ ഭക്ഷണം കഴിക്കുക വഴി അയഡിന്റെ കുറവ് മൂലമുണ്ടാകുന്ന തൈറോയ്ഡ് രോഗങ്ങള്‍ പ്രതിരോധിക്കാം. കടല്‍ മത്സ്യങ്ങളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അയഡിന്‍ അടങ്ങിയ ഉപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്.
മരുന്നുകള്‍ ഉപയോഗിച്ചു ഹൈപ്പോ തൈറോയ്ഡിസം ചികിത്സിച്ചു ഭേദമാക്കാം.

അതേസമയം, സ്ത്രീകളുടെ തൈറോയിഡ് കാന്‍സറിലും കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. തൈറോയിഡ് കാന്‍സര്‍ ബാധിതരുടെ എണ്ണം അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ കാല്‍ ലക്ഷം കണക്കുമെന്ന ആശങ്കയിലാണ് ആരോഗ്യ ലോകം. കാരണം കൃത്യമായി കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ലെന്നു മാത്രമല്ല, പല ആശുപത്രികളിലും ഇക്കാര്യത്തില്‍ കൃത്യമായ രോഗ നിര്‍ണ്ണയവും സാധ്യമാകുന്നില്ലെന്നുള്ളത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

തൈറോയിഡിന്റെ ചില ലക്ഷണങ്ങള്‍:

1. അമിതമായ മുടി കൊഴിച്ചില്‍, മുടിയ്ക്കും ചര്‍മ്മത്തിനും ഉണ്ടാകുന്ന നിറവ്യത്യാസം എന്നിവയും നിസാരമാക്കരുത്.

2. നിസാരകാര്യങ്ങളില്‍ പോലുമുണ്ടാകുന്ന ഡിപ്രഷനും നിരാശയും തൈറോയിഡിന്റെ ലക്ഷണമാകാം.

3. എല്ലാസമയങ്ങളിലും ഉണ്ടാകുന്ന പേശിവേദന ശ്രദ്ധിക്കണം.

4. സ്ത്രീകളില്‍ ക്രമം തെറ്റിയ ആര്‍ത്തവം, അമിതമായ ദേഷ്യം എന്നിവയും ലക്ഷണങ്ങളാണ്.

5. അമിതഭാരം.

6. മലബന്ധവും അതിസാരവും സൂക്ഷിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0