സഹായിക്കില്ലേ…ആ പുസ്തകം അച്ചടിച്ചാൽ കാഴ്ചയില്ലാത്തവർക്ക് ഒരു വഴി തുറന്നുകിട്ടും

കോഴിക്കോട്: കണ്ണുള്ളവർ കനിഞ്ഞാൽ ഇവർക്ക് ഒരു മാർഗം തുറന്നു കിട്ടും. അകകണ്ണിലൂടെയെങ്കിലും ലോകത്തെ കാണാനുള്ള വഴി തുറക്കും…. കാഴ്ച നഷ്ടപ്പെട്ടവർക്ക് വരുമാനമാർഗം കണ്ടെത്താനുള്ള അവസരം പ്രയോജനപ്പെടുത്താൻ സഹായം തേടുകയാണവർ.കാഴ്ച നഷ്ടപ്പെട്ടവതെ സഹായിക്കാൻ
വാവാ സുരേഷും കൂട്ടും രംഗത്ത്

തിരുവനന്തപുരം: vava sureshകാഴ്ച നടഷ്ടപ്പെട്ടവരെ സഹായിക്കാൻ പാമ്പുകളുടെ തോഴൻ വാവാ സുരേഷും കൂട്ടരും മുന്നിട്ടിറങ്ങുന്നു. ദ റഫൻസ് ബുക്ക് ഓഫ് ഗൈഡ് ലൈൻ ടു വിക്ടറി അച്ചടിക്കാനുള്ള പണം കണ്ടെത്താൻ സഹായിക്കാമെന്ന് കോഴിക്കോടുനിന്ന് കാണാനെത്തിയ കേരള ബ്ലൈൻഡ് അസോസിയേഷൻ പ്രതിനിധികൾക്ക് സുരേഷ് ഉറപ്പുനൽകി.

ഒന്നര ലക്ഷത്തിലധികം കോപ്പികൾ വിതരണത്തിന് അച്ചടിക്കമെങ്കിൽ മുപ്പത് ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ പണം കണ്ടെത്തുന്നതിന് അവർക്കൊപ്പം പരിശ്രമിക്കുമെന്നാണ് സുരേഷ് ഉറപ്പു നൽകിയത്. വാവാ സുരേഷിന്റെ എസ്.ബി.ടി. പോങ്ങുംമൂട് ശാഖയിലെ 67148585993 നമ്പർ അക്കൗണ്ടിലേക്ക് വരുന്ന പണം ഈ ആവശ്യത്തിനായി വിനിയോഗിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. പണം സ്വരൂപിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാനും സുരേഷും കൂട്ടരും തീരുമാനിച്ചിട്ടുണ്ട്.


കേരള ബ്ലൈൻഡ് അസോസിയേഷന്റെ നേതൃത്വത്തിൽ തയാറാക്കപ്പെട്ട കൈപുസ്തകം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ട് നാളുകളായി. പുസ്തകം അച്ചടിച്ചിറക്കാൻ പണമില്ലാത്ത സ്ഥിതിയിലാണിവർ. ദ റഫൻസ് ബുക്ക് ഓഫ് ഗൈഡ് ലൈൻ ടു വിക്ടറി എന്ന പുസ്തകം കാഴ്ചയില്ലാത്തവർ കൂട്ടായി തങ്ങളുടെ അറിവുകൾ പങ്കുവച്ചുകൊണ്ട് തയാറാക്കിയതാണ്. വിഗദ്ധ സമിതിയുടെ പരിശോധനയ്‌ക്കൊടുവിലാണ് പുസ്തകം സ്‌കൂളുകളിൽ വിറ്റ് പണം സ്വരൂപിക്കാൻ blind vavaഅനുമതി നൽകിയത്. ഇതിൽ നിന്ന് സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് കാഴ്ചയില്ലാത്തവരുടെ ഉന്നമനത്തിലുള്ള പദ്ധതികൾ തുടങ്ങുകയാണ് സംഘടനയുടെ ലക്ഷ്യം.

പല വാതിലുകളും മുട്ടിയെങ്കിലും കാര്യമായ പിന്തുണ നൽകാൻ ആരും തയാറായിട്ടില്ല. കനിവുള്ളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് ഇവർ. മൂന്നു ലക്ഷത്തോളം പേരാണ് കേരളത്തിൽ ഇരുട്ടിന്റെ തീരത്തുകൂടി സഞ്ചരിക്കുന്നത്. ചിലർ ലോട്ടറി വിൽക്കുന്നു, ചിലർ ചെറിയ ഗാർഹികോപകരങ്ങൾ നിർമ്മിക്കുന്നു, ഭൂരിപക്ഷം പേരും നിലവിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത നിലയിലാണ്. ഇവരുടെ ഉന്നമനത്തിനാണ് 2007 ൽ കോഴിക്കോട് ആസ്ഥാനമാക്കി കേരള ബ്ലൈൻഡ് അസോസിയേഷൻ രൂപം കൊണ്ടത്.

കാഴ്ചയില്ലാത്തവർക്കു ചെയ്യാൻ കഴിയുന്ന ജോലികൾ കണ്ടെത്താനും അവർക്ക് പരിശീലനം നൽകാനുമുള്ള നടപടികൾ അധികം മുന്നോട്ടു പോയിട്ടില്ല. പുസ്തകം വിറ്റുകിട്ടുന്ന പണം പ്രയോജനപ്പെടുത്തി പുതിയ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0