മോഹല്‍ലാലിനെതിരെ വിജിലന്‍സ് അന്വേഷണം

mohanlalമൂവാറ്റുപുഴ: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയവര്‍, മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ പങ്കും അന്വേഷിക്കും. 2012 ലാണ് മോഹന്‍ലാലിന്റെ വീട്ടിന്‍നിന്ന് നാലു ആനക്കൊമ്പുകള്‍ കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ താന്‍ വില കൊടുത്തു വാങ്ങിയതാണെന്ന മോഹന്‍ലാലിന്റെ വാദം തള്ളിയായിരുന്നു അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏലൂര്‍ ഉദ്യോഗമണ്ഡല്‍ അന്തിനാട് പൗലോസാണ് മോഹന്‍ലാലിനെതിരെ ഹര്‍ജി നല്‍കിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0