ഉഡ്താ പഞ്ചാബ് റീലിസിനു മുന്നേ ചോര്‍ന്നു

udtapunjabഉഡ്താ പഞ്ചാബിന്റെ സെന്‍സര്‍ കോപ്പി റിലീസിനു മുമ്പെ ഇന്റര്‍നെറ്റില്‍. ചിത്രം തിയറ്ററില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ടോറന്റ് വെബ്‌സൈറ്റുകളിലൂ സിനിമ ചോര്‍ന്നത്. സിനിമ കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ഉഡ്താ പഞ്ചാബിന്റെ സാങ്കേതിക വിഭാഗം ഇത് ഓണ്‍ലൈനില്‍നിന്നു നീക്കംചെയ്തു. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച കോപ്പിയാണ് ലീക്കായതെന്നാണ് പ്രാഥമിക നിഗമനം. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ ഉള്ള പകര്‍പ്പാണ് ലീക്കായിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: