നൃത്തം ചെയ്യാന്‍ മേക്കപ്പിട്ട റീമാ കല്ലിങ്കല്‍ അവസാന നിമിഷം പിന്മാറി; നടപടി ഭയന്നെന്ന് സൂചന, പൊതുസ്ഥലത്ത് നൃത്തം ചെയ്യാന്‍ നടിയെ എത്തിച്ച സംഘാടകര്‍ക്ക് മൗനം

nbtc-festive-nightകുവൈറ്റ്: കുവൈറ്റിലെ പൊതുവേദിയില്‍ നൃത്തം ചെയ്യാന്‍ നടി റീമ കല്ലിങ്കല്‍ സ്വയം തീരുമാനിച്ചതോ അതോ സംഘാടകര്‍ തെറ്റിദ്ധരിപ്പിച്ച് എത്തിച്ചതോ ? പ്രമുഖ വിദേശ വ്യവസായി കെ.ജി. എബ്രഹാമിന്റെ എന്‍.ബി.ടി.സി ഗ്രുപ്പ് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ നിന്ന്, വേഷമണിഞ്ഞശേഷം നടി പിന്മാറിയത് സര്‍ക്കാരിന്റെ നിയമനടപടികള്‍ ഭയന്നെന്ന് സൂചന.

വ്യാഴാഴ്ച വൈകുന്നേരമാണ് കുവൈറ്റിലെ എന്‍.ബി.ടി.സി. ആസ്ഥാന വളപ്പില്‍ ഫെസ്റ്റീവ് നൈറ്റ് കുടുംബ സംഗമം നടന്നത്. വിപുലമായ താരനിരയാണ് പരിപാടിയില്‍ സംഘാടകര്‍ അണിനിരത്തിയത്. നടി റീമാ കല്ലിംങ്കലിന്റ ഡാന്‍സായിരുന്നു മുഖ്യ ആകര്‍ഷണം. കൂടാതെ മജീഷ്യന്‍ മുതുകാട്, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, വിജയ് യേശുദാസ്, വിദു പ്രതാപ്, സിതാര, സയനോര, സംവിധായകന്‍ ബ്ലസി, സംവിധായകരായ ശ്രീകുമാരന്‍ തമ്പി, ഐ.വി. ശശി, റിട്ട. ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്  തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു.

nbtc-festive-night-1ആദ്യ ഇനങ്ങളില്‍ തന്നെ റീമാ കല്ലിംങ്കലിന്റെ നൃത്തം ഉള്‍പ്പെട്ടപ്പെട്ടിരുന്നു. ഇതിനായി ഗ്രീന്‍ റൂമില്‍ മേക്കപ്പിട്ട് റിമ കാത്തിരിക്കുന്നുമുണ്ടായിരുന്നു. റീമാ കല്ലിങ്കലിന്റെ ചിത്രം പതിച്ച നിരവധി പോസ്റ്ററുകള്‍ കുവൈറ്റില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

പൊതുസ്ഥലത്തെ വേദിയില്‍ സ്ത്രീകള്‍ നൃത്തം ചെയ്യാന്‍ പാടില്ലെന്നതാണ് കുവൈറ്റിലെ നിയമം. എന്നാല്‍, ഇന്‍ഡോര്‍ സ്‌റ്റേജുകളില്‍ അടുത്തിടെയും ഇന്ത്യയില്‍ നിന്നുള്ള നൃത്തനടിമാരുടെ പരിപാടികള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് തൊട്ടുമുമ്പ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ ഇടപെട്ടുവെന്നാണ് സൂചന. വേദിയിലെത്തിയാല്‍ ഉണ്ടാകുന്ന നിയമനടപടികള്‍ മനസിലാക്കി അവസാന നിമിഷം അണിഞ്ഞ മേക്കപ്പ് അഴിച്ചുവച്ച് നടി മടങ്ങി. വിളിച്ചുവരുത്തി കെണിയില്‍ പെടുത്താന്‍ ശ്രമിച്ച സംഘാടകരോട് അമര്‍ഷം പ്രകടിപ്പിച്ചശേഷമാണത്രേ നടി ഹോട്ടലിലേക്ക് മടങ്ങിയതത്രേ. അതേസമയം, എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാന്‍ എന്‍.ബി.ടി.സി. അധികൃതരോ നടിയോ തയാറായിട്ടില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0