ചൂതാട്ട കേന്ദ്രങ്ങളിലെ ചിത്രങ്ങള്‍ക്ക് മറുപടിയായി സ്‌റൈല്‍ മന്നന്റെ ഫെരാറി കാര്‍ യാത്ര സെല്‍ഫി

ചൂതുകളി കേന്ദ്രത്തില്‍ സമയം ചെലവഴിക്കുന്ന വിമര്‍ശന ചിത്രത്തിനു മറുപടിയുമായി സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്ത് സ്‌റ്റൈല്‍ മന്നന്‍. അമേരിക്കയിലെ റോഡിലൂടെ ഫെരാറിയില്‍ കറങ്ങുന്ന രജനികാന്തിന്റെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

ചികിത്സയ്ക്കായിട്ടാണ് രജനികാന്ത് അമേരിക്കയിലേക്ക് പോയത്. ഇതിനിടെയാണ് അമേരിക്കയില്‍ ചൂതാട്ട കേന്ദ്രത്തില്‍ നില്‍ക്കുന്ന ചിത്രവുമായി വിമര്‍ശകര്‍ രംഗത്തെത്തിയത്. രാഷ്ട്രീയ പ്രവേശനത്തനു തയാറെടുക്കുന്ന സൂപ്പര്‍താരത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അടക്കം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രജനികാന്തിന്റെ പതിവില്ലാത്ത സെല്‍ഫി വിഡിയോ പോസ്റ്റ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!