രാമലീലയുടെ റിലീസിംഗ് തീയേറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം ലഭിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയ സിനിമ രാമലീലയുടെ റിലീസിംഗ് തീയേറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ചിത്രം റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

കഴിഞ്ഞ ജൂലായ് 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 15 കോടി ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു. ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയേറ്റര്‍ ഉടമകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0