മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ദേശീയഗാനം ഉണ്ടാകുമെന്ന് കമല്‍

kamalതിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവുള്ളതുകൊണ്ട് മേളയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ദേശീയഗാനം ഉണ്ടാകുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ദേശീയഗാനം പ്രദര്‍ശിപ്പിക്കേണ്ടത് തിയറ്റര്‍ ഉടമകളാണ്. അതില്‍ അക്കാദമിക്ക് പങ്കൊന്നുമില്ല. ഒരോ ഷോ കഴിയുമ്പോഴും ഒരേ പ്രേക്ഷകര്‍ക്ക് മുന്നില്‍ ദേശീയഗാനം വേണമോ എന്നത് ചര്‍ച്ച ചെയ്ത് വരുകയാണെന്നും വിധി പഠിച്ചശേഷം തീരുമാനമുണ്ടാകുമെന്നും കമല്‍ പറഞ്ഞു.

ഉദ്ഘാടന ചിത്രമായി ‘പാര്‍ട്ടിങ്’ തെരഞ്ഞെടുത്തു. അഫ്ഗാന്‍ ജനങ്ങളുടെ കുടിയേറ്റത്തെക്കുറിച്ചുള്ളതാണ് നവീദ് മൊഹമൂദി സംവിധാനം ചെയ്ത പാര്‍ട്ടിങ്. ഡിസംബര്‍ ആറിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളക്ക് തിരിതെളിക്കും. നടനും സംവിധായകുമായ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയാകും. ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ചെക്കോസ്ളോവാക്യന്‍ സംവിധായകന്‍ ജിറിമെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കും. ധനമന്ത്രി തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്യുമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: