മാധവിക്കുട്ടിയായി നടി മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയായി നടി മഞ്ജു വാര്യര്‍ വെള്ളിത്തിരയിലെത്തും. മാധവിക്കുട്ടിയുടെ കഥപറയുന്ന പുതിയ ചിത്രം ആമിയില്‍നിന്ന് നടി വിദ്യാ ബാലന്‍ അവസാനനിമിഷം പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് മഞ്ജു വാര്യരെ തെരഞ്ഞെടുത്തതെന്ന് സംവിധായകന്‍ കമല്‍ വ്യക്തമാക്കി.

രൂപസാദൃശ്യത്തിനുമപ്പുറം സ്വഭാവത്തിലും ജീവിതത്തിലും മാധവിക്കുട്ടിയും മഞ്ജുവും തമ്മിലുള്ള സാദൃശ്യങ്ങളാണ് തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് കമല്‍ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കും. ഒറ്റപ്പാലം, മുംബൈ എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. ചിത്രീകരണം തുടങ്ങാനിരിക്കെ വിദ്യാ ബാലന്‍ പിന്മാറിയത് വഞ്ചനയാണെന്നും ഇതിനെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും ‘ആമി’യുടെ നിര്‍മാതാവ് റാഫേല്‍ പി തോമസ് പറഞ്ഞു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0