വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി മംമ്ത

അവാര്‍ഡ് നിശയിലെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി മംമ്ത മോഹന്‍ദാസ്. ലോസ് ഏഞ്ചല്‍സില്‍ നിന്നും വാങ്ങിയ വില കൂടിയ വസ്ത്രമാണ് താന്‍ അന്ന് ധരിച്ചിരുന്നെതെന്ന് മംമ്ത പറയുന്നു. മഞ്ഞ നിറത്തിലുള്ള ഫ്രോക്കിനെ ഹോളിവുഡ് താരങ്ങളുടെ സ്‌റ്റൈലിലുള്ള വസ്ത്രമെന്നാണാണ് പലരും പ്രശംസിച്ചത്. മറിച്ചുള്ള വിമര്‍ശനങ്ങള്‍ കഷ്ടmamta-2മെന്നേ പറയാനുള്ളൂ.

അടുത്തിടെ യൂറോപ്പില്‍ പ്രചാരത്തിലുള്ള ഒരു ടിവി ചാനല്‍ നടത്തിയ അവാര്‍ഡ് നിശക്കെത്തിയ മംമ്തയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചും കളിയാക്കിയും നിരവധി പേരാണ് എത്തിയത്.

ഞാനിപ്പോള്‍ ജീവിക്കുന്നതും സിനിമാ ചിത്രീകരണത്തിനായി വരുന്നതും അങ്ങനെയൊരു സ്ഥലത്ത് നിന്നാണ്. ഇതൊന്നും ബാധിക്കാത്ത സ്ഥലമാണിത്. തുറന്ന ലോകമാണിത്. പൊതുസമൂഹത്തിന് മുന്നില്‍ നിശബ്ദരായിരിക്കുകയും സ്വകാര്യതയില്‍ സ്മാര്‍ട്ട് ആയി ജീവിക്കുകയും ചെയ്യുന്ന ചിലരുണ്ട്. എനിക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ തന്നെയാണ് ഓരോ തവണയും ധരിക്കുന്നത്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും മറിച്ചുള്ളതൊന്നും തന്നെ ബാധിക്കില്ലെന്നും നടി വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0