ബാഹുബലിയുടെ കിടിലന്‍ മേക്കിംഗ് വീഡിയോ പുറത്ത്

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബാഹുബലിയിലെ കാളക്കൂറ്റനുമായുള്ള പോരിന്റെ കിടിലന്‍ ദൃശ്യങ്ങള്‍ ഉണ്ടാക്കിയത് എങ്ങനെയെന്ന് അറിയണ്ടേ… ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ വിസ്മയം തീര്‍ത്ത ബാഹുബലിയിലെ ഉദ്വേഗജനകമായ ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്.

ഗ്രാഫിക്‌സിന്റെ സകല സാധ്യതയും ഉപയോഗിച്ച് ചിത്രീകരിച്ച ഈ രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ മേക്കിംഗ് ഗ്രാഫിക്‌സാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇന്ത്യയില്‍ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം എന്നാണ് ബാഹുബലിയെ വിശേഷിപ്പിക്കുന്നത്. 250 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ബാഹുബലിയുടെ ആദ്യ ഭാഗം 500 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം 2017ല്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://youtu.be/FQVs9_IbgOY


Loading...

COMMENTS

WORDPRESS: 0
DISQUS: 0