കുഞ്ഞ് അമാലയുടെ അത്ഭുതപ്പെടുത്തുന്ന ഉത്തരങ്ങള്‍; വീഡിയോ വയറല്‍

കുഞ്ഞുങ്ങളുടെ കളിയും ചിരിയും മറുപടിയുമെല്ലാം കൗതുകമാണ്. മുതിര്‍ന്നവര്‍ക്ക് ആശ്ചര്യവും സൃഷ്ടിക്കും. കുഞ്ഞു മനസ്സിന്റെ കുട്ടിത്തരങ്ങള്‍ ഇഷ്ടപ്പെടുന്ന ആര്‍ക്കും ഈ വീഡിയോ രസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  ഇവിടെ ഒരു വയസുകാരി അമാലയുടെ മറുപടിക്കു മുന്നില്‍ അത്ഭുതത്തോടെ നില്‍ക്കുകയാണ് അച്ഛന്‍ ലാ ഗാര്‍ഡിയ ലേഹ് ക്രോസ്.

അച്ഛനും മകളും തമ്മിലുള്ള സംഭാഷണം അഭിമുഖ രൂപത്തിലാണ് ലാ ഗാര്‍ഡിയ യൂ-ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തില്‍പരം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0