കാവ്യയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പേജുകള്‍ 12

kavya-madhavanകൊച്ചി: നടി കാവ്യാ മേനോന്റെ പേരില്‍ എത്ര ഫേസ് ബുക്ക് അക്കൗണ്ടുകളുണ്ട്. പോലീസ് കണ്ടെത്തിയത് 12 എണ്ണമാണ്. കഴിഞ്ഞ നാലു വര്‍ഷമായി കാവ്യാ മാധവന്റെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന ഒരാള്‍ പിടിയിലായി.

പത്തനംതിട്ട പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണ് സിറ്റി പോലീസ് പിടികൂടിയത്. കാവ്യാ മാധവന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമേ അശ്ലീല ചുവയുള്ള കമന്റുകളും ഈ അക്കൗണ്ടിലൂടെ അരവിന്ദ് ബാബു പ്രചരിപ്പിച്ചിരുന്നു. കാവ്യയുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ഉപയോഗിക്കുന്ന മറ്റു 11 പേര്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം.

ഗായിക ജ്യോത്സനയുടെ ഫേസ് ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്നവര്‍ അത് അടിച്ചുമാറ്റി പുതുത് തുടങ്ങാന്‍ ശ്രമിച്ചത് അടുത്തിടെയാണ് പുറത്തുവന്നത്. ഗായിക തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0