ചരിത്രം ആവര്‍ത്തിക്കുന്നു

തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനും തെന്നിന്ത്യയിലെ മുന്‍ സൂപ്പര്‍ നടി രാധയുടെ രണ്ടാമത്തെ മകളും മണിരത്‌നം ചിത്രത്തില്‍ ഒരുമിക്കുന്നു. ഭാരതിരാജയുടെ അലൈകള്‍ ഓയിവതില്ലെ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക്കും രാധയും സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്.

ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതമും രാധയുടെ മകള്‍ തുളസിയുമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. രാധയുടെ മൂത്ത മകള്‍ കാര്‍ത്തിക മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറിക്കഴിഞ്ഞു. കാര്‍ത്തിക അഭിനയിച്ച കോ തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ മകളെക്കൂടി സിനിയിലിറക്കാന്‍ രാധ തീരുമാനിച്ചത്.

സിനിമക്കു സംഗീതം പകരുന്നത് എ.ആര്‍.റഹ്മാനാണ്. ഛായാഗ്രഹണം രാജീവ് മേനോന്‍. ചിത്രം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0