‘കരിങ്കുന്നം 6s’ലെ ആദ്യ വീഡിയോ സോംഗ് റിലീസ് ചെയ്തു

വോളിബോള്‍ എന്ന കായികവിനോദത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന, മഞ്ജു വാര്യര്‍ നായികയാവുന്ന ‘കരിങ്കുന്നം 6s’ലെ ആദ്യ വീഡിയോ സോംഗ് റിലീസ് ചെയ്തു. ദീപു കരുണാകരന്‍ സംവിധാനം നിര്‍വഹിച്ച ‘കരിങ്കുന്നം 6s സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ്. ‘ഉലകത്തിന്‍’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുല്‍ രാജും അരുണ്‍ അലട്ടും ചേര്‍ന്നാണ്. മഞ്ജു വാര്യര്‍, അനൂപ് മേനോന്‍, ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരകഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: