വ്യത്യസ്ത ശൈലി, തട്ടുപൊളിപ്പനായി മാത്രമല്ല… കബാലി ഓടിത്തുടങ്ങി

kabaliതിരുവനന്തപുരം: മാഫിയാ സംഘത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ തകര്‍പ്പന്‍ തുടക്കം. ആരാധകര്‍ക്കു വേണ്ടി മാത്രമുള്ള തട്ടുപൊളിപ്പന്‍ ശൈലി വിട്ട് എത്തിയ കബാലിയെക്കുറിച്ച് സമിശ്ര പ്രതികരണം. പതിവ് രജനി ശൈലിയില്‍ തുടങ്ങുന്ന ചിത്രം പറയുന്ന അധോലോക നായകന്റെ കഥ കണ്ണുകളെ ഈറനണിയിക്കുക കൂടി ചെയ്യുന്നുണ്ട്. തൊടക്കവും ഒടുക്കവും മലേഷ്യയില്‍ നടക്കുന്ന സിനിമയുടെ രണ്ടാം പകുതിയിലെ ഫഌഷ് ബാക്ക് ഇന്ത്യയിലാണ്.

കാത്തിരിപ്പിനൊടുവിലാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി ഇന്ന് തിയ്യേറ്ററുകളിലെത്തിയത്. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കി. കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയ്യേറ്ററിലെത്തിയിരുന്നു. പുലര്‍ച്ചെയായിരുന്നു ആദ്യഷോ.

നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പല തിയറ്ററുകളിലും ടിക്കറ്റ് ലഭ്യമായത്. ലോകമാകെ 4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കാണ് കാണാനാവുന്നത്. ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0