സുവര്‍ണമയൂരം ഡോട്ടര്‍ സ്വന്തമാക്കി

iffi-goa-2016പനാജി:  ഇറാനിയന്‍ ചിത്രം ഡോട്ടര്‍ ഇന്ത്യയുടെ 47-ാം അന്താരാഷ്ട്ര ചലച്ചിത്രോല്‍വസത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ മയൂരം സ്വന്തമാക്കി. ചിത്രത്തില്‍ പാരമ്പര്യവാദിയായ പിതാവിനെ അവതരിപ്പിച്ച ഫര്‍ഹത് അസ്ളാമി മികച്ച നടനുള്ള രജതമയൂരം നേടി. മെലോമഡ് എന്ന ലാത്വവിയന്‍ ചിത്രത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ജീവിതം തിരിച്ചു പിടിക്കുന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ച എലിന വാസ്കഫോര്‍ മികച്ച നടിക്കുള്ള രജത മയൂരത്തിന് അര്‍ഹയായി. മികച്ച സംവിധായകനുള്ള രജതചകോരം തുര്‍ക്കി ചിത്രം റൌഫിലൂടെ ബാരിസ് കായ സ്വന്തമാക്കി.ദക്ഷിണകൊറിയന്‍ ചരിത്രസിനിമ ദ ത്രോണ്‍ ഒരുക്കിയ ലീ ജൂന്‍ ഇക് മികച്ച സംവിധായകനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരവും നേടി. വിഖ്യാത ചെക്ക് റിപ്പബ്ളിക്കന്‍ ചലച്ചിത്രകാരനും എഴുത്തുകാരനുമായ ഇവാന്‍ പാസ്സര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്. ശ്യമാപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0