സുവര്‍ണ ചകോരം ക്ളാഷിന്

തിരുവനന്തപുരം: 21-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സുവര്‍ണ ചകോരം മുഹമ്മദ് ദിയാബ് സംവിധാനംചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ളാഷിന്.  ക്ളാഷ് പ്രേക്ഷക ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.  സംവിധായകന്റെ അസാന്നിധ്യത്തില്‍  സഹപ്രവര്‍ത്തക സലോമി കികലേഷ്വലി പുരസ്കാരം ഏറ്റുവാങ്ങി.  മികച്ച സംവിധാനത്തിനുള്ള രജത ചകോരം  രണ്ട് വനിതാ സംവിധായികമാരാണ് നേടിയത്. മികച്ച സംവിധായികയ്ക്കുള്ള രജത ചകോരം ക്ളയര്‍ ഒബ്സിക്യൂര്‍ എന്ന തുര്‍ക്കിചിത്രം  സംവിധാനംചെയ്ത യെസിം ഉസ്തഗുലുവും നവാഗത സംവിധായികയ്ക്കുള്ള രജത ചകോരം മലയാളചിത്രം മാന്‍ ഹോളിന്റെ സംവിധായിക വിധു വിന്‍സന്റും ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തത്  രാജീവ് രവിയുടെ കമ്മട്ടിപ്പാടമാണ്. രാജീവ് രവിക്ക് വേണ്ടി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് അവാര്‍ഡ് ഏറ്റുവാങ്ങി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0