രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും

തിരുവനന്തപുരം: 21ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തിരിതെളിയും. വൈകിട്ട് ആറിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാകും.
ധനമന്ത്രി ഡോ. തോമസ് ഐസക് മേയര്‍ വി.കെ. പ്രശാന്തിന് ഫെസ്റ്റിവല്‍ ബുക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും. അമോല്‍ പലേക്കര്‍ വിശിഷ്ടാതിഥിയാവും. വിഖ്യാത ചെക്കോസ്‌ളോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സിലിന് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കും. അഫ്ഗാന്‍ ചിത്രമായ ‘പാര്‍ട്ടിങ്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. നവീദ് മഹ്മൗദിയുടെ കന്നി ചിത്രമായ പാര്‍ട്ടിങിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ്. 62 രാജ്യങ്ങളില്‍നിന്ന് 185 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0