ഹൃത്വിക് റോഷന് ഒരാഗ്രഹം… ഓട്ടോറിക്ഷയില്‍ കയറണം…പിന്നെ വൈകിയില്ല…

hrithik roshan autoഹൃതിക് റോഷനും മക്കള്‍ക്കും ഒരാഗ്രഹം. ഓട്ടോറിക്ഷയില്‍ കയറണം. ലക്ഷ്വറി കാറുപേക്ഷിച്ച് മക്കളായ ഹ്രെഹാന്‍, ഹൃദാന്‍ എന്നിവര്‍ക്കൊപ്പമാണ് ഹൃതിക് ഓട്ടോ സവാരിക്കിറങ്ങിയത്. ഓട്ടോ സവാരിയുടെ ചിത്രം ഹൃതിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

കുട്ടികള്‍ക്ക് സാഹസികയാത്ര, ഡാഡിക്ക് പോക്കറ്റ് മണി യാത്ര എന്നാണ് യാത്രയുടെ ചിത്രത്തിനൊപ്പം ഹൃതിക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. യാത്ര നല്ല രീതിയില്‍ ആസ്വദിച്ചതായും അദ്ദേഹം കുട്ടിച്ചേര്‍ക്കുന്നു.

അശുതോഷ് ഗൗരിക്കര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ജോ ദാരോ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിനിടെയാണ് ഹൃതിക് ഓട്ടോ സവാരിക്ക് സമയം കടെണ്ടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0