അഭ്യൂഹങ്ങള്‍ക്കിടെ, ഷൂട്ടിംഗ് വെട്ടിച്ചുരുക്കി അജിത് ചെന്നൈയിലെത്തി

ചെന്നൈ: ജയലളിതയുടെ പിന്‍ഗാമി ആരെന്ന ചര്‍ച്ചകള്‍ക്കിടെ, സിനിമാ ചിത്രീകരണം വെട്ടിച്ചരുക്കി തമിഴ് സൂപ്പര്‍ താരം അജിത് ചെന്നൈയിലെത്തി. ജയലളിതയുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അജിത് പിന്‍ഗാമിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ബള്‍ഗേറിയയില്‍ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അജിത് എത്തിയത്. ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചില്‍ ജയയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0