സുരഭി ലക്ഷ്മി വിവാഹ മോചിതയായി, അവസാന സെല്‍ഫി പോസ്റ്റ് ചെയ്ത് സൗഹൃദം പ്രഖ്യാപിച്ച് വിപിന്‍

കോഴിക്കോട്: നടി സുരഭി ലക്ഷ്മിയും ഭര്‍ത്താവ് വിപില്‍ സുധാകറും വേര്‍പിരിഞ്ഞു. കോഴിക്കോട് കുടുംബ കോടതിയില്‍ വച്ചാണ് ഇതുവരും നിയമപരമായി വേര്‍പിരിഞ്ഞത്. ഇരുവരും ഒരുമിച്ചുള്ള അവസാന സെല്‍ഫി പോസ്റ്റ് ചെയ്തുകൊണ്ട് വിപിനാണ് ഇക്കാര്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്. പിന്നാലെ സുരഭിയും വിവാഹ മോചനം സ്ഥിരീകരിച്ചു.

സുരഭിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ടവരെ,
എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാൻ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.

ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ post ഇടുന്നത്. കഴിഞ്ഞ ഒന്നര വർഷമായി ഞാനും ഭർത്താവ് വിപിൻ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങൾ വിവാഹമോചിതരായി.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ ഞാനതിവിടെ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങൾ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ Post. നിങ്ങളുടെയെല്ലാം സ്നേഹം തുടർന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!