വാര്‍ത്തകളില്‍ പ്രതിഷേധവുമായി വിമന്‍ ഇന്‍ സിനിമ കലക്ടീവ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാര്‍ത്തകള്‍ക്കെതിരെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമ കലക്ടീവ്. പത്രങ്ങളിലും ടെലിവിഷനിലും ഓണ്‍ലൈനിലും വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. മാന്യതയോടെയും മര്യാദയോടെയും വിഷയത്തെ കൈകാര്യം ചെയ്തില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാർത്ത കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കിൽ അത്തരം റിപ്പോർട്ടുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരേ ഞങ്ങൾക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും. ഒപ്പം സർക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!