നടി അര്‍ച്ചന കവി വിവാഹിതയായി

archanan kaviനടി അര്‍ച്ചന കവി വിവാഹിതയായി. കോട്ടയം സ്വദേശിയും ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനുമായ അബീഷ് മാത്യുവാണ് വരന്‍. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ റിമ കല്ലിങ്കലും മാളവിക മോഹനും പങ്കെടുത്തു. ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി വെള്ളിത്തിരയിലേക്ക് വന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 31നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്. അബിഷിന്റെ വിവാഹ അഭ്യര്‍ത്ഥന ആദ്യം അര്‍ച്ചന നിരസിച്ചെങ്കിലും ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0