ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി യുവതിയെ തല്ലിയെന്ന്

മുംബൈ: ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി യുവതിയെ തല്ലിയെന്ന് ആരോപണം. മുംബൈയില്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അദ്ദേഹം 24കാരിയായ യുവതിയെ തല്ലിയെന്നാണ് ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്തു. പാര്‍ക്കിംഗ് ഏരിയ സിദ്ദിഖി ഒറ്റയ്ക്ക് കൈയടക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ചെന്നപ്പോള്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

പടിഞ്ഞാറന്‍ അന്തേരിയിലെ യാരി റോഡിലാണ് സംഭവം. സിദ്ദിഖി താമസിക്കുന്ന അതേ ഹൗസിംഗ് സൊസൈറ്റിയില്‍ താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.  ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0