സിനിമ രംഗത്തുള്ള ഒരാള്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് സിനിമാ നടി

മുംബൈ: സിനിമാരംഗത്തുള്ള ഒരാളാല്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി സിനിമ താരം കങ്കണ റണാവത്ത്. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്കാദത്ത് എഴുതിയ ദി അണ്‍ക്വയറ്റ് ലാന്റ് എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് കങ്കണ റണാവത്ത് വെളിപ്പെടുത്തല്‍ നടത്തിയത്.

സിനിമാ രംഗത്തുള്ള ഒരാളില്‍ നിന്നും എനിക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നു. തലക്കടിച്ചു കീഴ്‌പ്പെടുത്തിയതിനു ശേഷമാണ് അയാള്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചത്. പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഗുണം കണ്ടില്ല. അടുത്ത ദിവസം തന്നെ അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് അയാള്‍ക്ക് താക്കീത് നല്‍കി വിട്ടയക്കുകയാണുണ്ടായതെന്നും കങ്കണ പറഞ്ഞു. എന്നാല്‍ അത് ആരാണെന്നു പറയാനോ അതിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാനോ താന്‍ തയ്യാറല്ലെന്നും താരം വ്യക്തമാക്കി.

പതിനേഴാം വയസിലുണ്ടായ അനുഭവമാണ് നടി വിശദീകരിച്ചത്. തന്റെ അച്ഛന്റെ പ്രായമുള്ള വ്യക്തിയായിരുന്നു പിന്നിലെന്നും നടി സൂചി്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0