ആസിഫ് അലിയുടെ വീടിനുനേരെ കല്ലേറ്

തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ കല്ലേറ്. രാത്രി രണ്ടു മണിയോടെയാണ് തൊടുപുഴ ഉണ്ടന്‍പ്ലാവിലെ വസതിക്ക് നേരെ ആക്രമണം നടന്നത്.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണം നടക്കുമ്പോള്‍ ആസിഫ് അലിയുടെ സഹോദരന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രദേശത്തെ വാര്‍ഡ് സഭ ചേരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമത്തിനു പിന്നിലെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0