നടന്‍ സഞ്ജയ് ദത്തിനെ നേരത്തെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനം

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട ആയുധം കൈവശം വച്ചുവെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ നേരത്തെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചാണ് ശിക്ഷാകാലാവധി തീരുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിട്ടയക്കുന്നത്. ഫെബ്രുവരി 27ന് പൂനെയിലെ യെര്‍വാദ ജയിലില്‍ നിന്ന് വിട്ടയക്കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഒക്‌ടോബറിലാണ് 56കാരനായ ദത്തിന്റെ ശിക്ഷാ കാലാവധി കഴിയേണ്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0