പാവാടയിലെ പാമ്പ് ജോയ് പാമ്പുതന്നെയാണ്… ട്രെയിലര്‍

pavada filmപാമ്പ് ജോയി. മദ്യപാനിയായ പാമ്പ് ജോയിയായി പൃഥ്വിരാജ് വേഷമിടുന്ന പാവാടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മുഖാമുഖം വരുന്നതാണ് സിനിമയുടെ പ്രമേയം. അച്ഛാ ദിന്‍ കഴിഞ്ഞ് ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാ പാത്രങ്ങളാണ്.

ബിപിന്‍ ചന്ദ്രനും ഷിബിന്‍ ഫ്രാന്‍സിനും ചേര്‍ന്നാണ് തിരക്കഥ. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0